സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടങ്ങൾ. കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂരിൽ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു. മരം വീണതോടെ അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുകയാണ്.പാലക്കാട് ജില്ലയിൽ കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന് കീഴിലെ വാഹനത്തിന് മുകളിൽ മരം കടപുഴകി വീണു. വടക്കൻ പറവൂർ നഗരസഭ ഒന്നാം വാർഡിലെ വ്യന്ദാവൻ ഭാഗത്ത് മരങ്ങൾ ഒടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി. കനത്ത മഴയിലും കാറ്റിലും കണ്ണൂർ ജില്ലയിൽ നാശ നഷ്ടങ്ങളുണ്ടായി. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി വീശി അടിച്ച മിന്നൽ ചുഴലിയിലാണ് മലയോര മേഖലകളിൽ വ്യാപകനാശ നഷ്ടങ്ങൾ ഉണ്ടായത്.വയനാട്ടിൽ ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര പറന്നുപോയി. വയനാട് വാളാട് എടത്തന ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മേൽക്കൂരയാണ് പറന്നു പോയത്. അധ്യാപകരും വിദ്യാർത്ഥികളും ക്ലാസ്സിൽ കയറിയ ശേഷമാണ് മേൽക്കൂര സ്കൂൾ മുറ്റത്തേക്ക് വീണത് എന്നതിനാൽ വൻ ദുരന്തം ഒഴിവായി.
സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടങ്ങൾ
