പ്രളയ സഹായം ലഭിച്ച പലരുടെയും വീടുകൾ വീണ്ടും വാസയോഗ്യമല്ലാതാവുകയും അതേ തുടർന്ന് ഈ കുടുംബങ്ങൾ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ച് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടെങ്കിലും സഹായം ലഭിച്ചിരുന്നില്ല. പാവപ്പെട്ട പല കുടുംബങ്ങൾക്കും പ്രളയ സഹായമായി 10000 രൂപ ലഭിച്ചതിന്റെ പേരിൽ നാല് ലക്ഷം രൂപ നിഷേധിക്കുകയാണുണ്ടായത്. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോ ഓർഡിനേഷൻ കമ്മിറ്റി ഈ വിഷയo പരിശോധിക്കുകയും മുൻപു സഹായം ലഭിച്ചവരെയും പരിഗണിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു.
പ്രളയത്തിൽ വീട് തകർന്നപ്പോൾ സഹായം ലഭിച്ച വരെ ലൈഫ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയ നടപടി ഇതേതുടർന്ന് സർക്കാർ തിരുത്തി. ഈ വിഭാഗക്കാർ ലൈഫ്ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്ന പരാതി വ്യാപകമായതോടെ പഴയ തീരുമാനം തിരുത്തുകയായിരുന്നു.