കോണ്ടാക്റ്റുകള് ചേര്‍ക്കാനും എഡിറ്റ് ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്. നിലവില്‍ പുതിയ കോണ്ടാക്റ്റ് ചേര്‍ക്കാനും എഡിറ്റ് ചെയ്യാനും വാട്സാപ്പിന് പുറത്തു കടന്നാല്‍ മാത്രമാണ് സാധിക്കുക. ഇതിനൊരു പരിഹാമാണ് വാട്സാപ്പ് ഒരുക്കുന്നത്. വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പുതിയ കോണ്ടാക്റ്റുകള് ചേര്‍ക്കാനും എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്സാപ്പിലെ കോണ്ടാക്റ്റ് ലിസ്റ്റ് ഓപ്പണ്‍ ചെയ്ത് ‘ന്യൂ കോണ്ടാക്റ്റ്’ ഓപ്ഷന് തിരഞ്ഞെടുത്ത് ഉപയോക്താക്കള്‍ക്ക് അവരുടെ ഹാന്‍ഡ്സെറ്റുകളില്‍ ഫീച്ചറിന്റെ ലഭ്യത പരിശോധിക്കാം. ‘ന്യൂ കോണ്ടാക്റ്റ്’ ഓപ്ഷന് ലഭ്യമാണെങ്കില്‍ വാട്സാപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ പുതിയ കോണ്ടാക്റ്റുകള് ചേര്‍ക്കാം.