തിരുവനന്തപുരം അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള 900 എംഎം ശുദ്ധജല വിതരണ ലൈനിൽ, പേരൂർക്കട-അമ്പലമുക്ക് പൈപ്പ്‌ലൈൻ റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 08.03.2023 (ബുധനാഴ്‌ച) രാവിലെ 9 മണി മുതൽ 09-03-2023 (വ്യാഴാഴ്ച) രാവിലെ 10 മണി വരെ ചില ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും.കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, ഇടവക്കോട്, ഉള്ളൂർ, ശ്രീകാര്യം, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, കാട്ടായിക്കോണം, ചന്തവിള, ചാവടിമുക്ക്, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്, കാര്യവട്ടം, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പോങ്ങുംമൂട്, പൗഡിക്കോണം, കരിയം, അമ്പലത്തിൻകര, കല്ലിങ്ങൽ, ആറ്റിൻകുഴി, ഇൻഫോസിസ്, വെട്ടുറോഡ് എന്നീ പ്രദേശങ്ങളിലാണ് ശുദ്ധജല വിതരണം തടസ്സപ്പെടുന്നത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan