നമ്മളില്‍ അധിക പേരും ടിവി കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നവരാണ്. എന്നാല്‍, എത്ര അളവില്‍ നമ്മള്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് നാം ചിന്തിക്കാറില്ല. ഇതിനോടൊപ്പം മറ്റു ചില ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ കടുത്ത ‘സ്‌ട്രെസ്’ അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പല കാരണങ്ങള്‍ കൊണ്ടാകാം ‘സ്‌ട്രെസ്’ ഉണ്ടാകുന്നത്. എത്രയും നേരത്തേ ഇത് തിരിച്ചറിയുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിന് വേണ്ടി ‘സ്‌ട്രെസ്’ സൂചിപ്പിക്കുന്ന മറ്റ് ലക്ഷണങ്ങള്‍ എന്തെല്ലാമാണ് എന്നറിയണം. ഉയര്‍ന്ന തോതിലുള്ള ഹൃദയസ്പന്ദനം. പ്രത്യേകിച്ച് കാരണങ്ങളില്ലാതെയോ, പ്രസക്തമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയോ ഉത്കണ്ഠപ്പെടുന്നത്. പൊതുവേ എപ്പോഴും അസ്വസ്ഥത തോന്നുന്നത്. ശരീരത്തിന് ഒരു വിറയല്‍ ബാധിക്കുന്നത്. ദിവസങ്ങളോളം ഉറക്കമില്ലാതാകുന്നത്. ഇടവിട്ട് കടുത്ത തലവേദന വരുന്നത്. ദഹനമില്ലായ്മ പോലെ വയറിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍. കഴുത്തുവേദനയോ നടുവേദനയോ വരുന്നത്. മാനസിക സമ്മര്‍ദ്ദമുള്ളവരില്‍ പെട്ടെന്ന് വിഷാദരോഗവും ഉത്കണ്ഠയുമെല്ലാം പിടിപെടാന്‍ സാധ്യതയുണ്ട്. ഇത് ക്രമേണ ജോലിയേയോ കുടുംബജീവിതത്തെയോ ഒക്കെ ബാധിച്ചേക്കാം. അതിനാല്‍ ശ്രദ്ധിക്കുക.