തമിഴ്നാട്ടിൽ വോട്ടിംഗ് തുടങ്ങി. 234 നിയമസഭാ സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ആകെ 4023 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ചു കോടി 73 ലക്ഷം വോട്ടർമാർ ആണ് ആകെയുള്ളത്. സൂപ്പർ താരം അജിത്താണ് തമിഴ്നാട്ടിൽ ആദ്യം വോട്ട് ചെയ്ത വ്യക്തി. 7 മണിക്ക് മുൻപേ അജിത് വോട്ട് ചെയ്തു. വോട്ടെടുപ്പ് ആരംഭിച്ചതോടെ വലിയ തിരക്കാണ് തമിഴ്നാട്ടിലെ പല പോളിംഗ് ബൂത്തുകളിലും അനുഭവപ്പെട്ടത്. ചെന്നൈയിലെയും കോയമ്പത്തൂരിലെയും ബസ് സ്റ്റാൻഡുകളിൽ പുലർച്ചെ അസാധാരണ തിരക്കുണ്ടായി. ആവശ്യത്തിന് ബസ് സർവീസ് ക്രമീകരിച്ചില്ലെന്ന് പരാതി വ്യാപക പരാതിയും പ്രതിഷേധവും ഉയർന്നു.
തമിഴ്നാട്ടിൽ വോട്ടിംഗ് തുടങ്ങി
