സ്വീഡിഷ് ആഡംബര വാഹന ഭീമനായ വോള്‍വോ കാര്‍സ് 2023-ല്‍ വില്‍പ്പനയില്‍ ഗണ്യമായ കുതിച്ചുചാട്ടം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 2,400 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കാര്‍ നിര്‍മ്മാതാവ് പറഞ്ഞു. 2022 നെ അപേക്ഷിച്ച് കമ്പനി വില്‍പ്പനയില്‍ 31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷം 1,851 കാറുകളാണ് വോള്‍വോ വിറ്റത്. കഴിഞ്ഞ ദിവസം വോള്‍വോ കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ വില്‍പ്പന റിപ്പോര്‍ട്ട് പുറത്തിറക്കി. ഈ കാലയളവില്‍ 2,423 യൂണിറ്റുകളാണ് കാര്‍ നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുന്ന മുന്‍നിര മോഡല്‍ എക്‌സ്‌സി60 എസ്യുവിയില്‍ നിന്നാണ് കമ്പനി വില്‍പ്പനയുടെ ഭൂരിഭാഗവും നേടിയത്. അതിന്റെ ഇലക്ട്രിക് എസ്യുവി എക്‌സ്‌സി40 റീചാര്‍ജ്ജും മൊത്തത്തിലുള്ള വില്‍പ്പനയുടെ അഞ്ചിലൊന്ന് മോഡലില്‍ നിന്ന് മികച്ച സംഭാവന നല്‍കി.