ഫോക്സ്വാഗണ്‍ ടിഗ്വാന്‍ എസ്യുവിയുടെ പുതിയ എക്സ്‌ക്ലൂസീവ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 33.50 ലക്ഷം രൂപ വിലയുള്ള ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ എക്സ്‌ക്ലൂസീവ് എഡിഷന്‍ കോസ്മെറ്റിക് അപ്ഡേറ്റുകളോടെയാണ് എത്തുന്നത്. പുതിയ എക്സ്‌ക്ലൂസീവ് പതിപ്പിന് മെക്കാനിക്കല്‍ അപ്ഗ്രേഡുകളോ പുതിയ ഫീച്ചറോ ലഭിച്ചിട്ടില്ല. 7-സ്പീഡ് ഡിസ്ജി ഗിയര്‍ബോക്‌സുള്ള ഒരൊറ്റ 2.0ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പ്യുവര്‍ വൈറ്റ്, ഒറിക്‌സ് വൈറ്റ് എന്നിങ്ങനെ രണ്ട് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് എസ്യുവി വാഗ്ദാനം ചെയ്യുന്നത്. 190 ബിഎച്ച്പിയും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വിഡബ്ല്യു ടിഗുവാന്‍ എക്സ്‌ക്ലൂസീവ് എഡിഷന്റെ കരുത്ത്.