ഫോക്സ്വാഗണ്‍ കമ്പനി തങ്ങളുടെ പുതിയ ആഡംബര ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു. ഫോക്സ്വാഗണ്‍ ഐഡി.7 എന്നാണ് ഈ കാറിന്റെ പേര്. ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ വരെ ഈ കാര്‍ ഓടുന്നു എന്നതാണ് പ്രധാന പ്രത്യേകത. പുതിയ ഫോക്സ്വാഗണ്‍ ഐഡി.7 പ്രോ, പ്രോ എസ് എന്നിങ്ങനെ രണ്ട് ട്രിം ഓപ്ഷനുകളില്‍ ലഭ്യമാണ്. അടിസ്ഥാന വേരിയന്റിന് 77 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ലഭിക്കുന്നു. 170 കിലോവാട്ട് ഡിസി ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. പ്രോ എസ് വേരിയന്റിന് 700 കിലോമീറ്റര്‍ റേഞ്ചുള്ള 86 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുണ്ട്, കൂടാതെ 200 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജറുമായി പൊരുത്തപ്പെടുന്നു. ഫാസ്റ്റ് ചാര്‍ജിംഗ്, സാറ്റലൈറ്റ് നാവിഗേഷന്‍, എന്റെര്‍ടെയിന്‍മെന്റ്, ഓട്ടോ ഡ്രൈവിംഗ് സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചറുകള്‍ ഈ കാറില്‍ നല്‍കിയിട്ടുണ്ട്. ഫോക്സ്വാഗണ്‍ തങ്ങളുടെ മുന്‍നിര ഇലക്ട്രിക് സെഡാന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ ഷാങ്ഹായില്‍ നടന്ന ഓട്ടോ ഷോയില്‍ പുതിയ ഇവി കാര്‍ കമ്പനി അവതരിപ്പിച്ചിരുന്നു.