ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണ്‍ അതിന്റെ പ്രത്യേക പതിപ്പായ പോളോ ജിടിഐ 25 പുറത്തിറക്കി. 25 വര്‍ഷത്തെ ഹാച്ച്ബാക്കിന്റെ യാത്രയെ ഓര്‍മിപ്പിക്കുന്നതാണ് പ്രത്യേക മോഡല്‍. ജര്‍മ്മനിയില്‍ 35,205 യൂറോ (ഏകദേശം 31.42 ലക്ഷം രൂപ) പ്രാരംഭ വിലയുമായി ആഗോള വിപണിയില്‍ പോളോ ജിടിഐയുടെ സ്‌പെഷ്യല്‍ എഡിഷന്‍ 25 വേരിയന്റിനെ ഫോക്‌സ്വാഗണ്‍ അവതരിപ്പിച്ചത്. ഈ എക്സ്‌ക്ലൂസീവ് കാറിന്റെ ഓര്‍ഡര്‍ ബുക്കുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. കമ്പനിയുടെ വെബ്‌സൈറ്റ് അല്ലെങ്കില്‍ ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് ബുക്ക് ചെയ്യാം. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കാറിന് ലഭിക്കുക. ഈ എഞ്ചിന്‍ 204 ബിഎച്പി കരുത്ത് ഉത്പാദിപ്പിക്കും. 18 ഇഞ്ച് അലോയ് വീലുകളാണ് കാറില്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ ഈ പുതിയ കാറിന്റെ 2500 യൂണിറ്റുകള്‍ മാത്രമേ കമ്പനി വില്‍ക്കൂ. വാഹനത്തില്‍ 25 വര്‍ഷം എഴുതിയിരിക്കും. ആനിവേഴ്‌സറി എഡിഷന്റെ ഒരു ബാച്ച് കാറിലുണ്ടാകും.