ഉപയോക്താക്കള്‍ക്കായി വോഡാഫോണ്‍ 5ജി സേവനം ആരംഭിച്ചു. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വോഡാഫോണ്‍ 5ജി സേവനം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത 17 സര്‍ക്കിളുകളിലാണ് ആദ്യ ഘട്ടത്തില്‍ 5ജി സേവനം ലഭ്യമാകുക. 3.3 ജിഗാഹെര്‍ട്‌സ്, 26 ജിഗാഹെര്‍ട്‌സ്, സ്‌പെക്ട്രം ബാന്‍ഡുകളുളള 5ജി സേവനമാണ് വോഡഐഡിയ നല്‍കുന്നത്. 5ജി സേവനം ലഭിക്കുന്നതിനായി വി.ഐ പ്രീപെയ്ഡ് ഉപയോക്താക്കള്‍ 475 രൂപയുടെ പ്ലാനിലും പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ 1101 രൂപയുടെ പ്ലാനിലുമാണ് റീചാര്‍ജ് ചെയ്യേണ്ടത്. കേരളത്തില്‍ തൃക്കാക്കര, കാക്കനാട് ഭാഗങ്ങളിലാണ് സേവനം ലഭ്യമാകുക. ഇന്ത്യയില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലും വോഡഐഡിയ 5ജി സേവനം ലഭ്യമാണ്.