വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ ഇപി ജയരാജൻ്റെ പ്രസ്താവയിൽ മറുപടി പറയാതെ വി എന്‍ വാസവൻ. സിപിഎമ്മിൽ ഭിന്നാഭിപ്രായമില്ലെന്ന് പറഞ്ഞ വി എന്‍ വാസവന്‍, വിഴിഞ്ഞം സംബന്ധിച്ച് ഇ പി ജയരാജൻ പറഞ്ഞത് അറിയില്ലെന്നാണ് പ്രതികരിച്ചത്. ഇപി പാർട്ടി ലൈനിൽ തന്നെയാണ് പോകുന്നത്. പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് പാർട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവും പറയുന്നത്. ഇപി കൂടി പങ്കെടുത്ത യോഗത്തിലാണ് കാര്യങ്ങൾ ചർച്ച ചെയ്തത്. പാർട്ടി യോഗത്തിൽ വിഴിഞ്ഞം ചർച്ചയിൽ ഇ പി എതിരഭിപ്രായം പറഞ്ഞില്ലെന്നും വാസവൻ കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ ഇപി ജയരാജൻ്റെ പ്രസ്താവയിൽ മറുപടി പറയാതെ വി എന്‍ വാസവൻ
