ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ. സർക്കാർ വരുമ്പോ അങ്ങോട്ടും ഇങ്ങോട്ടും മാറുമെന്നും ശൈലജ പറഞ്ഞു. ദിവ്യയെ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വിമർശനമുന്നയിച്ചിരുന്നു. ഡീലിന്റെ ഭാഗമായിട്ടാണ് ദിവ്യയെ മാറ്റിയെതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പിന്നാലെ മറുപടിയുമായി വി.ഡി. സതീശനും രംഗത്തെത്തി. ദിവ്യയെ മാറ്റിയത് സ്വാഭാവിക നടപടിയാണെന്നും വിഴിഞ്ഞത്തിന്റെ കാര്യത്തിൽ രാഗേഷിന് എന്താണ് പ്രത്യേക താൽപര്യമെന്നും തന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതെന്നുമായിരുന്നു സതീശന്റെ പ്രതികരണം.
ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ
