പ്രമേഹം നിയന്ത്രിക്കാന്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അതിന് ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിനൊപ്പം ഡയറ്റില്‍ വൈറ്റമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് കടല്‍ മത്സ്യമാണ് കേര. ഇതില്‍ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുന്ന വൈറ്റമിന്‍ ബി12 ധാരാളമായുണ്ട്. ഒമേഗ3 ഫാറ്റി ആസിഡും അടങ്ങിയിട്ടുള്ള കേരയില്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ പ്രോട്ടീന്‍ മാത്രമല്ല വൈറ്റമിന്‍ ബി12 വും ധാരാളമായുണ്ട്. അമിനോ ആസിഡുകളും അടങ്ങിയ മുട്ട ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയ ചിക്കന്‍ ലിവര്‍ പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. പ്രമേഹരോഗികള്‍ക്ക് മികച്ച ഒരു ഭക്ഷണമാണ് ഇത്. വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഫോര്‍ട്ടിഫൈഡ് സെറീയലുകള്‍. ഇവ ദിവസവും കഴിക്കുന്നത് വൈറ്റാമിന്‍ ബി12 ലഭ്യതയ്ക്ക് ഗുണകരമാണ്. പ്രമേഹം നിയന്ത്രിക്കാന്‍ ദിവസവും ഗ്രീക്ക് യോഗര്‍ട്ട് കഴിക്കുന്നത് നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ് വളരെ കുറഞ്ഞ പാലുല്‍പന്നമായ ഈ സൂപ്പര്‍ഫുഡ് വൈറ്റമിന്‍ ബി12 നാലും സമ്പുഷ്ടമാണ്. ദിവസവും യോഗര്‍ട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെട്ടു കൊണ്ടേയിരിക്കുകയാണെങ്കില്‍ ന്യൂട്രീഷണല്‍ യീസ്റ്റ് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വൈറ്റമിന്‍ ബി12 ഇതില്‍ ധാരാളം ഉണ്ടെന്നു മാത്രമല്ല സ്വാഭാവികമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും.