ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനമായൊരു ഘട്ടമായ ആര്‍ത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകം. തന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ പെരിമെനോപോസ് കാലഘട്ടത്തില്‍ ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന മാറ്റങ്ങളെ ലെന തുറന്നു പങ്കുവെയ്ക്കുന്നു. ഹോര്‍മോണുകളിലെ മാറ്റങ്ങള്‍, മാനസിക ബുദ്ധിമുട്ടുകള്‍, ശരീരത്തിലെ വ്യത്യാസങ്ങള്‍ എന്നിവയെ ഭയപ്പെടാതെ മനസ്സിലാക്കുകയും അതിനോട് ഇണങ്ങിക്കഴിയാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യാന്‍ ലെന ഈ പുസ്തകത്തില്‍ പറയുന്നു. ഇത് പ്രശ്‌നങ്ങള്‍ നിറഞ്ഞൊരു യാത്രയല്ല; മറിച്ച് ഒരു സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവികമായ മാറ്റവും ആത്മബോധത്തിലേക്കുള്ള ഒരു വഴിയും ആണ്. ഈ ഘട്ടത്തില്‍ സ്ത്രീകള്‍ നേരിടുന്ന മാറ്റങ്ങളെ അവരുടെ പങ്കാളികള്‍ക്കും മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു പുസ്തകമാണിത്. ‘വിമനോപോസ്’. ലെന കുമാര്‍. ഡിസിബുക്‌സ്. വില 275 രൂപ.
വിമനോപോസ്
