വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് മൂന്നാമത്തെ മോഡലും പ്രഖ്യാപിച്ചിരിക്കുകയാണ്. കോംപാക്ട് എസ്യുവി മോഡലായ വിഎഫ്6, മിഡ് സൈസ് എസ്യുവിയായ വിഎഫ് 7 എന്നീ മോഡലുകളുമായായിരുന്നു വിന്‍ഫാസ്റ്റിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം. എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ഒരു സെവന്‍ സീറ്റര്‍ എംപിവിയാണ്. വിഎഫ് എംപിവി 7 എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഏപ്രില്‍ 15-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. 60.13 കിലോവാട്ട് ബാറ്ററി പാക്കാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജില്‍ 450 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്ന 201 എച്ച്പി പവറും 280 എന്‍എം ടോര്‍ക്കുമേകാന്‍ സാധിക്കുന്ന ഇലക്ട്രിക് മോട്ടോറാണ്. മുന്നിലെ ആക്സിലില്‍ മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്ന ഈ വാഹനം കേവലം 10 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
