Untitled 1 19

ഹൃത്വിക് റോഷന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘വിക്രം വേദ’ ഹിന്ദിയിലെ തകര്‍പ്പന്‍ ഗാനം പുറത്തുവിട്ടു. തമിഴകത്ത് പുത്തന്‍ സിനിമാനുഭവം പകര്‍ന്നുനല്‍കിയ ചിത്രമാണ് വിക്രം വേദ. പുഷ്‌കര്‍- ഗായത്രി ദമ്പതിമാരായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സെപ്തംബര്‍ 30ന് റിലീസ് ചെയ്യാനിരിക്കന്ന ചിത്രത്തിലെ ഹൃത്വിക് റോഷന്റെ അടിപൊളി ഡാന്‍സ് രംഗങ്ങളുള്ള ‘ആല്‍ക്കഹോളിയ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. നൂറിലധികം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിയില്‍ ‘വിക്രമും’ ‘വേദ’യുമായി എത്തുന്നത് സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്. ഹിന്ദിയില്‍ തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. രാധിക ആപ്‌തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാട്ടുകള്‍ ഒരുക്കുന്നത് വിശാല്‍ ദദ്‌ലാനി, ശേഖര്‍ രവ്ജിയാനി എന്നിവരാണ്.

പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമയാണ് ‘ക്യാപ്റ്റന്‍ മില്ലെര്‍’. ധനുഷ് ആണ് നായകന്‍. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേഷന്‍ വന്നിരിക്കുകയാണ്. നായകന്‍ ധനുഷിനൊപ്പം ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തെലുങ്കിലെ യുവ നായകന്‍ സുന്ദീപ് കിഷന്‍ എത്തുന്നു. ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ ‘മാനഗര’ത്തിലടക്കമുള്ള ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ യുവനടനാണ് സുന്ദീപ് കിഷന്‍. മുപ്പതുകള്‍ പശ്ചാത്തലമാക്കി ഒരു ആക്ഷന്‍ അഡ്വഞ്ചര്‍ ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ക്യാപ്റ്റന്‍ മില്ലെര്‍’. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ആഗോള സമ്പദ്‌വ്യവസ്ഥ അടുത്ത വര്‍ഷം മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. പണപ്പെരുപ്പം തടയാന്‍ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രബാങ്കുകളുടെ സമീപനം ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ലോകബാങ്ക് അനുമാനം. തങ്ങളുടെ വരുതിയില്‍ പണപ്പെരുപ്പം നിലനിര്‍ത്താന്‍ ആറ് ശതമാനം വരെ വിവിധ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തും. കടുത്ത നിയന്ത്രണങ്ങള്‍ മൂലം ആഗോള സമ്പദ്‌വ്യവസ്ഥയുടെ ജി.ഡി.പി വളര്‍ച്ച നിരക്കില്‍ 0.5 ശതമാനത്തിന്റെ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിശീര്‍ഷ വരുമാനത്തില്‍ 0.4 ശതമാനത്തിന്റെ ഇടിവുമുണ്ടാവും. ഈ സാഹര്യത്തിലേക്ക് ലോക സമ്പദ്‌വ്യവസ്ഥ കടക്കുന്നതോടെ ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തുണ്ടായെന്ന് സാങ്കേതികമായി പറയാമെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്.

ഹോണര്‍ പാഡ് 8 ഉടനെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് ടാബ്ലെറ്റ് രാജ്യത്ത് ലഭ്യമാവുക. ഹോണര്‍ പാഡ് 8 ന്റെ ഇന്ത്യന്‍ വേരിയന്റില്‍ മറ്റ് വേരിയന്റുകള്‍ക്ക് സമാനമായ ഫീച്ചറുകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. 128ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 24,600 രൂപയാണ് വില. ബ്ലൂ ഹവര്‍ കളര്‍ ഓപ്ഷനിലാണ് ഇത് വരുന്നത്.മാജിക് യുഐ 6.1ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൂടാതെ 2കെ (1,200ഃ2,000 പിക്‌സലുകള്‍) റെസല്യൂഷനോടുകൂടിയ 12-ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, 87 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം, ചെറിയ നീല വെളിച്ചം നല്‍കുന്നതിനുള്ള ടിയുവി റെയിന്‍ലാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍, ഫ്‌ലിക്കര്‍-ഫ്രീ എന്നിവയുമുണ്ട്.

2022 ഓഗസ്റ്റില്‍ 29,516 യുവി വാഹനങ്ങള്‍ (യൂട്ടിലിറ്റി വെഹിക്കിള്‍സ്) ഉള്‍പ്പെടെ 59,049 യൂണിറ്റുകളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വില്‍പന രേഖപ്പെടുത്തിയത്. പുതിയ മോഡലുകളായ സ്‌കോര്‍പിയോ എന്‍, സ്‌കോര്‍പിയോ ക്ലാസിക്ക്, പുതിയ ബൊലേറോ മാക്സ് എക്സ് പിക്ക്-അപ്പ് എന്നിവയാണ് പ്രധാന വില്‍പ്പന സംഭാവന നല്‍കുന്നത്. 8,246 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബൊലേറോ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മഹീന്ദ്ര എസ്യുവിയായി തുടരുമ്പോള്‍, സ്‌കോര്‍പിയോ ക്ലാസിക്, എക്‌സയുവി 700 എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. സ്‌കോര്‍പിയോ ക്ലാസിക്കിന്റെ 7,056 യൂണിറ്റുകളും എക്‌സയുവി 700ന്റെ 6,010 യൂണിറ്റുകളും വില്‍ക്കാന്‍ കഴിഞ്ഞു. ഈ ദസറ മുതല്‍ പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ ന്റെ ഡെലിവറികള്‍ ആരംഭിക്കും.

സാഹിത്യം അനായാസേന കൈകാര്യം ചെയ്യുന്ന ഒരു ഐപിഎസ്സുകാരിയുടെ ഹൃദയത്തില്‍ നിന്നുള്ള കുറിപ്പുകള്‍. പോലീസ് സേനയുടെ കര്‍മപദ്ധതികള്‍, പ്രകൃതി, യാത്ര, സ്വപ്നം, യാഥാര്‍ഥ്യം, കവിത തുടങ്ങിയ കണ്ണികള്‍ വിളക്കിച്ചേര്‍ത്ത് ബി സന്ധ്യ കുറിച്ച ലേഖനങ്ങള്‍ ജീവിതത്തിന്റെ പല മുഖങ്ങളെ അടയാളപ്പെടുത്തുന്നു. പ്രകൃതി ദുരന്തങ്ങള്‍, കോവിഡ് തുടങ്ങി സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിലേക്ക് ശാസ്ത്രീയമായി വിരല്‍ ചൂണ്ടുന്ന പുസ്തകം. ‘ഹൃദയത്തിന്റെ ഭാഷ’. ബി സന്ധ്യ. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 228 രൂപ.

ദിവസവും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണം. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി മനസിലാക്കി വേണം വ്യായാമമുറകള്‍ സ്വീകരിക്കേണ്ടത്. സ്ട്രെച്ചിംഗ് വ്യായാമത്തിലൂടെ ദേഹം മുഴുവനുമുള്ള രക്തയോട്ടം കൂട്ടാനും പേശികളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും സാധിക്കും. മാത്രവുമല്ല, നടുവേദനയ്ക്ക് ഏറ്റവും നല്ലത് സ്ട്രെച്ചിംഗ് വ്യായാമമാണ്. അതോടൊപ്പം തന്നെ നടക്കാനും സമയം കണ്ടെത്തണം. യോഗ ചെയ്യുന്നതും നല്ലതാണ്. ആരോഗ്യം പ്രദാനം ചെയ്യുന്നതില്‍ ഉറക്കത്തിനും പ്രാധാന്യമുണ്ട്. കുറഞ്ഞത് ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങാന്‍ കഴിയണം. ഉറക്കക്കുറവ് പല സമ്മര്‍ദങ്ങള്‍ക്കുമിടയാക്കും. ആഹാര കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ധാന്യാഹാരം കൂടുതലായി കഴിക്കണം. ഹോള്‍ വീറ്റ്, തവിടുള്ള അരി, ഹോള്‍ വീറ്റ് ബ്രെഡ് തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കൃത്യമായ സമയത്ത് തന്നെ ആഹാരം കഴിക്കുകയും വേണം. ശരീരം അധികം വണ്ണിക്കാതിരിക്കാന്‍ ആഹാരത്തില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തണം. മധ്യവയസായാല്‍ ഡയറ്റ് നോക്കുന്നത് നല്ലതാണ്. എന്നുകരുതി അധികമായി മെലിയരുത്. പെട്ടെന്ന് വണ്ണം കുറയ്ക്കാനായി ക്രാഷ് ഡയറ്റുകള്‍ പരീക്ഷിക്കരുത്. ഭക്ഷണകാര്യത്തില്‍ ചെറിയ ചെറിയ മാറ്റങ്ങളേ പെട്ടെന്ന് വരുത്താവൂ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *