ബോളിവുഡില്‍ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ റീമേക്ക് ചിത്രമാണ് വിക്രം വേദ. തമിഴില്‍ ചിത്രമൊരുക്കിയ പുഷ്‌കര്‍- ഗായത്രി ദമ്പതികള്‍ തന്നെയാണ് ചിത്രം ഹിന്ദി റീമേക്കും സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ഓ സാഹിബാ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനോജ് മുംതാഷിര്‍ ആണ്. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അവര്‍ക്കൊപ്പം ശേഖര്‍ രവ്ജിയാനിയും ചേര്‍ന്നാണ്. സെയ്ഫ് അലി ഖാന്‍ ആണ് റീമേക്കില്‍ വിക്രത്തെ അവതരിപ്പിക്കുന്നത്. ഹൃത്വിക് റോഷന്‍ വേദയെയും. രാധിക ആപ്‌തെ, രോഹിത്ത് സറഫ്, ഇഷാന്‍ ത്രിപാഠി, യോഗിത ബിഹാനി, ദ്രഷ്ടി ഭാനുശാലി, ഷരീബ് ഹാഷ്മി, സത്യദീപ് മിശ്ര, സുധന്വ ദേശ്പാണ്ഡെ, ഗോവിന്ദ് പാണ്ഡെ, മനുജ് ശര്‍മ്മ, ഭൂപേന്ദര്‍ നെഗി, ദേവ് ചൌഹാന്‍, കപില്‍ ശര്‍മ്മ, വിജയ് സനപ്, സൌരഭ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജയ്ചന്ദര്‍ സംവിധാനം ചെയ്യുന്ന ആഹാ എന്ന ചിത്രത്തില്‍ എസ്.ജെ. സൂര്യ നായകന്‍. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റായി മാറിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ്. ഫഹദ് ഫാസില്‍ അവതരിപ്പിച്ച പ്രകാശന്‍ എന്ന കഥാപാത്രത്തെ എസ്.ജെ. സൂര്യ പുനരവതരിപ്പിക്കും. ചിമ്പുവിനെ നായകനാക്കി വാല്‍ എന്ന ചിത്രം സംവിധാനം ചെയ്താണ് വിജയ് ചന്ദറുടെ അരങ്ങേറ്റം. വിക്രം നായകനായ സ്‌കെച്ച്, വിജയ് സേതുപതിയുടെ സങ്കത്തമിഴന്‍ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. നടന്‍, സംവിധാനം, നിര്‍മ്മാതാവ്, സംഗീത സംവിധായകന്‍, ഗായകന്‍ എന്നീ നിലകളില്‍ സാന്നിദ്ധ്യം അറിയിക്കുന്ന എസ്.ജെ. സൂര്യ ഷങ്കര്‍ സംവിധാനം ചെയ്യുന്ന രാംചരണ്‍ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്.
സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡും സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക് ഇന്ത്യയും ലയിപ്പിക്കുന്നതിന് അനുമതി നല്‍കി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ഔദ്യോഗിക ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് സിഎന്‍ബിസി ടിവി-18 റിപ്പോര്‍ട്ട് ചെയ്തു. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനികളിലൊന്നായി സ്ഥാപനം മാറും. 2022 ജൂലൈ 29 ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും സീ, സോണി ലയനത്തിന് അനുമതി നല്‍കിയിരുന്നു. ലയനത്തിന് ശേഷം പുതിയ കമ്പനിയില്‍ സോണിക്ക് 50.86 ശതമാനവും സീ എന്റര്‍ടെയ്ന്‍മെന്റിന്റെ പ്രൊമോട്ടര്‍മാര്‍ക്ക് 3.99ശതമാനവും സീയുടെ ഓഹരി ഉടമകള്‍ക്ക് 45.15ശതമാനവും പങ്കാളിത്തമുണ്ടാകും. ലയനം പൂര്‍ത്തിയായാല്‍, സോണി മാക്സ്, സീ ടിവി തുടങ്ങിയചാനലുകളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ സീ5, സോണി ലൈവ് തുടങ്ങിയവയും പുതിയ സ്ഥാപനത്തിന് കീഴിലാകും പ്രവര്‍ത്തിക്കുക.
പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനമായ ഫോണ്‍പേ തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്താന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സിംഗപ്പൂറില്‍ നിന്നും ഫോണ്‍പേ ഇന്ത്യയിലെത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഈ സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്കുള്ള കൂടുമാറ്റം ഫോണ്‍പേ പൂര്‍ത്തിയാക്കിയത്. 2022 അവസാനത്തോടെ ഫോണ്‍പേ, രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം 2023 -ഓടെ നിലവിലുള്ള 2,600 ല്‍ നിന്ന് 5,400 ആയി ഉയര്‍ത്തും. എഞ്ചിനീയറിംഗ്, മാര്‍ക്കറ്റിങ്, അനലിറ്റിക്സ്, ബിസിനസ് ഡെവലപ്മെന്റ്, സെയില്‍സ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 2,800ഓളം പുതിയ അവസരങ്ങളാണ് ഇതോടെ ഫോണ്‍ പേ സൃഷ്ടിക്കുക.
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ സി3 ഹാച്ച്ബാക്കിന് ആദ്യ വില വര്‍ദ്ധന ഏര്‍പ്പെടുത്തി. സി3 യുടെ വില കമ്പനി 18,000 രൂപ വരെ വര്‍ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശികമായി വികസിപ്പിച്ച സി3 ഹാച്ച്ബാക്ക് 2022 സെപ്റ്റംബറില്‍ ആണ് സിട്രോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ മോഡല്‍ 5.71 ലക്ഷം മുതല്‍ 8.06 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വിലയിലാണ് ലഭ്യമായിരുന്നത്. ടോപ്പ്-സ്‌പെക്ക് ടര്‍ബോ ഫീല്‍ ഡ്യുവല്‍ ടോണ്‍ വൈബ് പാക്ക് വേരിയന്റിന് 9,500 രൂപ വില കൂടിയപ്പോള്‍, മറ്റ് വേരിയന്റുകളുടെ വില 17,500 രൂപയ്ക്ക് ഏകീകൃതമാണ്.
ഭാവതീവ്രമായ ഭാഷ കൊണ്ട് കഥ പറയുന്ന ഷിജു കല്ലുങ്കന്റെ ഓരോ കഥയും വായനക്കാരന്റെ മനസ്സില്‍ തട്ടുന്ന ആഖ്യാനങ്ങളാണ്. പ്രണയവും വിരഹവും, നിരാസവും, നിസ്സഹായതയും, ആത്മനൊമ്പരങ്ങളുമെല്ലാം എത്ര തന്മയത്വത്തോടെയാണ് കഥാകൃത്ത് വരച്ചു വെച്ചിരിക്കുന്നതെന്ന് ഇതിലെ ഓരോ കഥകളും സാക്ഷ്യപ്പെടുത്തുന്നു. ‘ആറാം നിലയിലെ ബാല്‍ക്കണി’. കൈരളി ബുക്‌സ്. വില 209 രൂപ.
പ്രോട്ടീനുകള്‍ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ആവശ്യത്തിന് പ്രോട്ടീനുകള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കാരണം അവ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. എന്നിരുന്നാലും, അമിതമായ ഒന്നും നല്ലതല്ല. അത് പ്രോട്ടീനുകള്‍ക്കും ബാധകമാണ്. ഉയര്‍ന്ന അളവില്‍ പ്രോട്ടീനുകള്‍ കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. അതിനാല്‍, നിങ്ങള്‍ കഴിക്കുന്ന പ്രോട്ടീനുകളുടെ അളവ് എപ്പോഴും പരിശോധിക്കണം. വളരെയധികം പ്രോട്ടീനുകള്‍ ആരോഗ്യത്തിന് ഹാനികരമാണ്. നിങ്ങളുടെ ഭക്ഷണം സമതുലിതമായിരിക്കുകയും അവയ്ക്ക് ആവശ്യമായ എല്ലാ മൈക്രോ ന്യൂട്രിയന്റുകളും ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അത് ശരീരത്തെ ആയാസപ്പെടുത്തുന്ന പോഷകാഹാരക്കുറവിലേക്ക് നയിച്ചേക്കാം. അധിക പ്രോട്ടീന്‍ കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കും. കാരണം അധിക പ്രോട്ടീന്‍ ശരീരത്തില്‍ കൊഴുപ്പുകളായി സംഭരിക്കപ്പെടും, ഇത് ഒടുവില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ വളരെയധികം പ്രോട്ടീന്‍ കഴിക്കുമ്പോള്‍, അത് മൂത്രത്തിലൂടെ നീക്കം ചെയ്യാന്‍ വൃക്കകള്‍ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. നിങ്ങളുടെ ശരീരത്തിന് സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ നഷ്ടപ്പെടും. ഇത് ഒടുവില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുകയും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രോട്ടീനുകളില്‍ നാരുകള്‍ ഇല്ല., ഇത് വയറിന് ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. മലബന്ധത്തിലേക്കും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. പ്ലാസ്മ യൂറിയയുടെ ഉള്ളടക്കം മൂത്രത്തില്‍ കാല്‍സ്യം വിസര്‍ജ്ജനം, മൂത്രത്തിന്റെ അളവ് എന്നിവ വര്‍ദ്ധിപ്പിച്ച് പ്രോട്ടീന്‍ ഉപഭോഗം വൃക്കകളുടെ പതിവ് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. ഇത് കിഡ്നിക്ക് അമിതഭാരം വര്‍ധിപ്പിക്കുകയും കിഡ്നി സ്റ്റോണിലേക്ക് നയിക്കുകയും ചെയ്യും.