വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, ജയസൂര്യ, ആസിഫ് അലി, അനൂപ് മേനോന് എന്നിവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രധാന്യം നല്‍കിയിട്ടുള്ള ഫാമിലി എന്റര്ടെയ്നര് ആയിരിക്കും വെടിക്കെട്ട് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. വിഷ്ണുവും ബിബിനും തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ എത്തുന്നത്. ചിത്രം അടുത്ത മാസം തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന് ദേവസ്സി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്ജുന് വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ്.