കോൺക്ലേവ് നടത്താൻ യുഡിഎഫ് അനുവദിക്കില്ലെന്നും സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ആരോപണം. സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ നടത്തുന്ന കോൺക്ലേവ് എന്ത് വില കൊടുത്തും തടയുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ സർക്കാർ ഒളിപ്പിക്കുന്നുവെന്നും. ഹേമ കമ്മറ്റി റിപ്പോർട്ടിൽ എന്തു കൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പേജുകൾ ആരെ രക്ഷിക്കാനാണ് വെട്ടിമാറ്റിയതെന്ന് വ്യക്തമാക്കണം. ആരോണ വിധേയേരെ ഇരകൾക്കൊപ്പം ഇരുത്തി എന്തിന് കോൺക്ലേവ് നടത്തുന്നുവെന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് സർക്കാർ സ്ത്രീവിരുദ്ധ നിലപാടുകൾ എപ്പോഴും സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.