പാമ്പ് പിടിത്തത്തിലൂടെ പ്രശസ്തനായ വാവ സുരേഷ് വെള്ളിത്തിരയിലേക്ക്. ‘കാളാമുണ്ടന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായാണ് വാവ സുരേഷ് എത്തുന്നത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃത ഭവനില്‍ വെച്ച് കാളാമുണ്ടന്‍ എന്ന സിനിമയുടെ പൂജ നടന്നു. വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരനാണ് കാളാമുണ്ടന്‍ സംവിധാനം ചെയ്യുന്നത്. പ്രദീപ് പണിക്കര്‍ രചന നിര്‍വഹിക്കുന്നു. കാളാമുണ്ടന്റെ ഗാനരചന സംവിധായകന്‍ കലാധരന്‍ ആണ് നിര്‍വഹിക്കുക. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് എം ജയചന്ദ്രന്‍ ആയിരിക്കും. ശ്രീനന്ദനം ഫിലിംസിന്റെ ബാനറില്‍ കെ നന്ദകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ മറ്റ് രണ്ട് ചിത്രങ്ങള്‍ കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. ഗാനരചയിതാവായ കെ ജയകുമാര്‍ ഐ എ എസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. നവംബര്‍ മാസം ആദ്യം മുതല്‍ തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പ്രകൃതിസ്‌നേഹിയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ പുരസ്‌കാരങ്ങളും തിരസ്‌കാരങ്ങളും ഇടകലര്‍ന്ന കഥയാണ് ചിത്രം പറയുന്നത്.