കേരളത്തില്‍ വന്‍ ആഘോഷമായി വിജയ് ചിത്രം വാരിസ്. നാനൂറിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. റിലീസ് ആകുന്ന ആദ്യ ദിനം തന്നെ എല്ലാ ഷോകളും ഹൗസ്ഫുള് ആണ്. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തില്‍ നാല് മണിക്കാണ് ആദ്യ ഷോ ആരംഭിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തമിഴ് നടനാണ് വിജയ്. ഒരു മാസ് ഫാമിലി എന്റര്‍ടെയ്നറായ ചിത്രം സംവിധാനം ചെയ്യുന്നത് പൈഡിപ്പള്ളിയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. വളര്ത്തച്ഛന് മരിച്ചതിനെ തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന് എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. നടന് ശരത് കുമാറാണ് അച്ഛന്റെ വേഷം ചെയ്യുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.