ശ്വാസകോശ അര്‍ബുദത്തിനുള്ള ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ഗവേഷകര്‍ ആണ് ശ്വാസകോശത്തിലെ അര്‍ബുദം തടയുന്നതിനുള്ള ആദ്യത്തെ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ശ്വാസകോശ അര്‍ബുദ കോശങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ‘റെഡ് ഫ്‌ലാഗ്’ പ്രോട്ടീനുകള്‍ കണ്ടെത്താനും നശിപ്പിക്കാനും രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്ന ഡിഎന്‍എയുടെ ഒരു സ്ട്രാന്‍ഡ് ഉപയോഗിച്ച് ഇത് പ്രവര്‍ത്തിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂടാതെ ഉള്ളില്‍ ക്യാന്‍സര്‍ മ്യൂട്ടേഷനുകള്‍ ഉണ്ടാകാമെന്നും റിപ്പോര്‍ട്ടുണ്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ലംങ് വാക്‌സ്’ എന്ന് വിളിക്കപ്പെടുന്ന ഇത് ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനക്ക കോവിഡ് വാക്‌സിന്‍ പോലെയായിരിക്കുമെന്ന് ഔട്ട്‌ലെറ്റ് അതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവേഷകര്‍ 3,000 ഡോസുകള്‍ വാക്‌സിന്‍ സൃഷ്ടിക്കും. അത് നിയോആന്റിജന്‍ എന്നറിയപ്പെടുന്ന ‘റെഡ് ഫ്‌ലാഗ്’ പ്രോട്ടീനുകളെ തിരിച്ചറിയുകയും അവയെ കൊല്ലുകയും ചെയ്യും. ബ്രിട്ടനില്‍ കണ്ടുവരുന്നവയില്‍ ഏറ്റവും കോമണ്‍ ആയിട്ടുള്ള അര്‍ബുദങ്ങളില്‍ ഒന്നാണ് ശ്വാസകോശ കാന്‍സര്‍. വര്‍ഷത്തില്‍ ഏകദേശം 50000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇതില്‍ തന്നെ 35,000 ആളുകള്‍ മരണപ്പെടാറുമുണ്ട്. 10 കേസുകളില്‍ ഏഴും പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ളവരില്‍ 55-74 വയസ്സ് പ്രായമുള്ളവരും നിലവില്‍ പുകവലിക്കുന്നവരോ മുമ്പ് പുകവലിച്ചവരോ ഉള്‍പ്പെടുന്നു. ശ്വാസകോശ അര്‍ബുദമുള്ളവരില്‍ 10% ല്‍ താഴെ ആളുകള്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ രോഗത്തെ അതിജീവിക്കുന്നു.