സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും അവധി സമ്പ്രദായത്തെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ഇത്തരം അവധി ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കി പത്രമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ രാജാറാം മോഹൻറോയിയുടെ ഇരുന്നൂറ്റിയൻപതാം ജയന്തി ആഘോഷ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് ഓഫീസുകൾ തുടങ്ങി മുകളിലേക്ക് ഉള്ള എല്ലാ സംവിധാനങ്ങളും അവധി കൂടാതെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ കോടതികളും അത്തരത്തിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിലെ അനാചാരങ്ങൾ തുടച്ചു മാറ്റണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.