രാഹുൽമാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്നതാണ് മാന്യമായ സമീപനമെന്ന് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഷാഫി പറമ്പിലിന്റെ സ്കൂളിൽ പഠിച്ചവരാണ് ഇവരൊക്കെ, ഷാഫിയാണ് ഹെഡ്മാസ്റ്റർ ഹെഡ്മാസ്റ്ററെ സംശയിക്കേണ്ടതുണ്ടോയെന്നും ശിവൻ കുട്ടി ചോദിച്ചു. അതേസമയം ആരോപണം ഉന്നയിച്ചവർക്കെതിരെ തിരിച്ച് ആരോപണം ഉന്നയിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും വിരട്ടി ഭീഷണിപ്പെടുത്താൽ നോക്കേണ്ടെന്നും വി കെ ശ്രീകണ്ഠന് ശിവൻ കുട്ടി മറുപടി നൽകി. മന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ ശ്രീകണ്ഠനെ വെല്ലുവിളിക്കുന്നുവെന്നും ശിവൻ കുട്ടി പറഞ്ഞു.