ഗുജറാത്തിലും യു.പി.യിലും നടന്നതിന്റെ തുടര്‍ച്ചയാണ് മണിപ്പുരിലും സംഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ മെയ്തി വിഭാഗത്തില്‍പ്പെട്ട അക്രമികള്‍ നഗ്നരാക്കി വഴിയിലൂടെ നടത്തിക്കുന്ന വീഡിയോ പുറംലോകത്ത് പ്രചരിക്കേണ്ടിവന്നു മോദിക്ക് മണിപ്പുരില്‍ എന്തു സംഭവിക്കുന്നെന്ന് അറിയാനെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും വിമര്‍ശിച്ചു.ഈ വീഡിയോ പ്രചരിച്ചതിന് പിന്നാലെ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിൽ മാസങ്ങളോളമായി തുടരുന്ന കലാപത്തിൽ ആദ്യ പ്രതികരണം നടത്തിയത്.