സ്മാര്‍ട്ട് ഫോണുകള്‍ ഡാര്‍ക്ക് മോഡിലിടുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണിപ്പോള്‍. ഒ.എല്‍.ഇ.ഡി സ്‌ക്രീനുകളാണെങ്കില്‍ കണ്ണിന് സുഖകരവും ഒപ്പം ബാറ്ററി ലാഭവും തരും ഈ ‘സീന്‍ ഡാര്‍ക്’. ചില ആപ്പുകള്‍ ഈ ഫീച്ചര്‍ സപ്പോര്‍ട്ട് ചെയ്യുമെങ്കിലും മറ്റു ചിലത് പ്രശ്‌നമുണ്ടാക്കും. ഡാര്‍ക് മോഡ് സപ്പോര്‍ട്ട് ചെയ്യാത്ത ആപ്പുകളെ മെരുക്കാന്‍ ചില വഴികള്‍ ഇതാ: സെറ്റിങ്‌സില്‍നിന്ന് ആക്‌സസബിലിറ്റി-വിഷന്‍ എന്‍ഹാന്‍സ്‌മെന്റ്- പിന്നെ ഹൈ കോണ്‍ട്രാസ്റ്റ് സെലക്ട് ചെയ്ത് അപ്ലൈ ചെയ്യുക. ഹൈ കോണ്‍ട്രാസ്റ്റ് ഫോണ്ട് ഓപ്ഷന്‍ എനേബിള്‍ ചെയ്താല്‍ കൂടുതല്‍ സുഖകരമാകും. രണ്ടാമത്തെ വഴി ഡെവലപ്പര്‍ ഓപ്ഷന്‍ അണ്‍ലോക്ക് ചെയ്തുള്ളതാണ്. ഈ ഓപ്ഷന്‍ എനേബിള്‍ ചെയ്താല്‍ ചില ബാങ്കിങ് ആപ്പുകള്‍ ശരിയായി പ്രവര്‍ത്തിക്കില്ല എന്ന പ്രശ്‌നമുണ്ട്. എബൗട്ട് ഫോണ്‍ ഓപ്ഷനിലെ ബില്‍ഡ് നമ്പറില്‍ അഞ്ചു തവണ ടാപ് ചെയ്താണ് ഡെവലപ്പര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്നത്. ശേഷം ‘ഹാര്‍ഡ് വെയര്‍ ആക്‌സിലറേറ്റഡ് റെന്‍ഡറിങ്ങി’ല്‍ ചെന്ന് ഓവര്‍റൈഡ് ഫോഴ്‌സ് ഡാര്‍ക് ഫീച്ചര്‍ എനേബിള്‍ ചെയ്യണം, ആപ്പിന്റേത് ഉള്‍പ്പെടെ.