അണ്‍സെന്റ് ആയ മെസേജുകള്‍ എളുപ്പം കാണാനാവുന്ന തരത്തില്‍ ഡ്രാഫ്റ്റ് ചെയ്യുന്ന സംവിധാനവുമായി വാട്‌സ്ആപ്പ്. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമായിട്ടുള്ള ഈ ഫീച്ചര്‍ വൈകാതെ ലോഞ്ച് ചെയ്യും. വളരെ പ്രതീക്ഷയോടെയാണ് ഡ്രാഫ്റ്റ് ലേബല്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. അപൂര്‍ണമായ സന്ദേശമായി ഇത്തരം മെസേജുകള്‍ ചാറ്റ് ബോക്‌സില്‍ കാണാനാകും. അണ്‍സെന്റ് ആയ മെസേജുകള്‍ കൃത്യമായി ഇതില്‍ രേഖപ്പെടുത്തിയിരിക്കും. എല്ലാ മെസേജുകളും ഓപ്പണ്‍ ചെയ്ത് പരിശോധിക്കാതെ തന്നെ അണ്‍സെന്റ് മെസേജുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇത് സഹായിക്കും. ഏറ്റവും അവസാനം ഡ്രാഫ്റ്റായ മെസേജായിരിക്കും ചാറ്റ് ലിസ്റ്റില്‍ ആദ്യം കാണിക്കുക. വളരെ സുപ്രധാനമായ മെസേജുകള്‍ അണ്‍സെന്റ് ആവുകയോ മിസ്സാവുകയോ ചെയ്താല്‍ കണ്ടെത്താന്‍ പുതിയ ഫീച്ചര്‍ സഹായകമാകും. ടെസ്റ്റിംഗ് കഴിഞ്ഞ് വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ആപ്പില്‍ ഉടന്‍ തന്നെ ഈ ഫീച്ചര്‍ എത്തിച്ചേരും.