ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ചിത്രം ഒ.ടി.ടിയിലേക്ക്. വിഷു റിലീസ് ആയി ഏപ്രില്‍ 11ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ജയ് ഗണേഷിനൊപ്പം തിയേറ്ററില്‍ എത്തിയ ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒ.ടി.ടിയില്‍ എത്തിയതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രവും ഒ.ടി.ടിയില്‍ റിലീസിന് ഒരുങ്ങുന്നത്. മനോരമ മാക്സില്‍ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. അടുത്ത ആഴ്ചയാകും സിനിമ ഒ.ടി.ടിയില്‍ എത്തു. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, വിഷു റിലീസുകളില്‍ ഏറ്റവും ചെറിയ കളക്ഷന്‍ നേടിയ ചിത്രമാണ് ജയ് ഗണേഷ്. അഞ്ച് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആഗോളതലത്തില്‍ 8.5 കോടി രൂപയാണ് നേടിയത്. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ മഹിമ നമ്പ്യാര്‍ ആണ് നായികയായത്. നടി ജോമോളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.