ഉണ്ണി മുകുന്ദനെ നായകനാക്കി ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തി വന്‍ വിജയം സ്വന്തമാക്കിയ ചിത്രം ‘മാര്‍ക്കോ’ 115 കോടിയിലേക്ക്. ഇപ്പോഴും 450 ലേറെ സ്ക്രീനില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ ആഗോളതലത്തില്‍ 115 കോടി ബിസിനസ് നേടി. ഉണ്ണി മുകുന്ദന് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷന്‍ നേടി എന്ന ഖ്യാതിയും മാര്‍ക്കോയ്ക്ക് സ്വന്തമായിട്ടുണ്ട്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ എത്തിയ മാര്‍ക്കോ ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. ഉണ്ണി മുകുന്ദന് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹനീഷ് അദേനിയാണ്. ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച മാര്‍ക്കോയുടെ തിരക്കഥ ഒരുക്കിയതും ഹനീഫ് അദേനിയാണ്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. ‘ബാഹുബലി’ക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും മാര്‍ക്കോ നേടിയിട്ടുണ്ട്. ഏപ്രിലിലാണ് സിനിമയുടെ കൊറിയന്‍ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയില്‍ പ്രദര്‍ശനത്തിനെത്തുക.