ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രം ‘ജയ് ഗണേഷ്’ ട്രെയിലര്‍ പുറത്തിറങ്ങി. സസ്‌പെന്‍സ്, സര്‍പ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെന്‍സുകള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന വിധം ഒരുക്കിയ ചിത്രമായിരിക്കും ‘ജയ് ഗണേഷ്’ എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍ 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസിന് ഒരുങ്ങുന്നു. രഞ്ജിത്ത് ശങ്കര്‍ തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ‘ജയ് ഗണേഷ്’ ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗണേഷ് എന്ന സൂപ്പര്‍ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. മഹിമ നമ്പ്യാരാണ് നായിക. ജോമോള്‍, ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയന്‍, ബെന്‍സി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.