നമുക്ക് ഒരുപാട് പരിചയം ഉള്ള ഒരാള്‍ അടുത്തുവന്നിരുന്നു കഥകള്‍ പറഞ്ഞു തരുന്നപോലെ വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന ഒരു പുസ്തകമാണ് അഭിമന്യുവിന്റെ യൂണിവേഴ്സല്‍ യൂട്രസ്. ഒരു സിനിമക്കാരന്‍ ആവണമെന്നുള്ള വലിയ മോഹത്തിന്റെ ചെറിയ ഏടുകള്‍ എഴുത്തില്‍ ഉടനീളം കാണാം. കഥകള്‍ക്കിടയില്‍ ചില പഞ്ചു ഡയലോഗുകളായും ടെയില്‍ എന്‍ഡുകളായും സിനിമ ഡയലോഗുകള്‍ കടന്നുവരുന്നുണ്ട്. വായനയ്ക്ക് അതേറെ രസം പകരുന്നുമുണ്ട്. സാധാരണക്കാരന് മനസ്സിലാകുന്ന ജീവിതങ്ങളുണ്ട്. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളുമുണ്ട്. അതിലൂടെ കടന്നു പോകുമ്പോള്‍ നമ്മളും ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ പെട്ടു പോകും. എല്ലാ കാലത്തും ജീവനുള്ളവയാണ് അഭിമന്യുവിന്റെ കഥകള്‍. ‘യൂണിവേഴ്‌സല്‍ യൂട്രസ്’. അഭിമന്യു മോഹന്‍. ഗ്രീന്‍ ബുക്‌സ്. വില 133 രൂപ.