രാജ്യത്തെ വന്യജീവികളുടെ എണ്ണത്തിൽ കാര്യമായ വർധനയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പുളളിപ്പുലികളുടെ എണ്ണം 60 ശതമാനം ഉയർന്ന് ആകെ 12852 ആയി. കടുവകളുടെ എണ്ണം നിലവിൽ 2967 ആയി ഉയർന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണം ഈ വർഷം 3000 കവിഞ്ഞു. ആനകളുടെ എണ്ണം 30000 ആയി. ഏഷ്യൻ സിംഹങ്ങളുടെ എണ്ണം 674 ആയി ഉയർന്നുവെന്നം മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ പക്ഷികൾ ഇടിച്ച് അപകടങ്ങുണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിച്ചുവെന്നും കേന്ദ്ര വ്യോമയാന മന്ത്രി വിശദീകരിച്ചു.