സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ഭരണഘടനാ വിരുദ്ധ പ്രസംഗം ചെയ്ത സാഹചര്യം
ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിജിലൻസ് അന്വേഷണം തൃപ്തികരം അല്ല. റിപ്പോർട്ടിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്നും വിഡി സതീശൻ ആരോപിച്ചു.
വിഷയം ഹൈക്കോടതിയുടെ പരിഗണയിൽ ഇരിക്കേ കുറ്റവിമുക്തനാകാതെ സജി ചെറിയാനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സജി ചെറിയാൻ കേസിൽ ജുഡീഷ്യൽ നടപടി പൂർണ്ണമാകാതെ എന്തിനാണ് തിരക്ക് കൂട്ടുന്നതെന്ന് അദ്ദേഹം ചോദിച്ചു. സജി ചെറിയാന്റെ പ്രസംഗത്തിൽ അപാകതയില്ലായിരുന്നെങ്കിൽ പിന്നെ എന്തിനാണ് സജി ചെറിയാന്റെ രാജി സ്വീകരിച്ചത്? സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ വിരുദ്ധമാണോ, വിമർശനമാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്, എം വി ഗോവിന്ദൻ അല്ല. സിപിഎം ഗോൾവാൾക്കറെ അംഗീകരിക്കുന്നോയെന്ന് എം വി ഗോവിന്ദൻ പറയണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.