റാഷിദയുടെ കവിതകള്‍ പ്രണയിച്ച് മതിവരാത്തവളുടെ വിഷാദസങ്കലിതമായ ആത്മഭാഷണങ്ങളാണ്. അതില്‍ പുതുകാലം ഉയര്‍ത്തിപ്പിടിക്കുന്ന ലിംഗനീതിയുടെ രാഷ്ട്രീയവും സ്ത്രീ-പുരുഷ ബന്ധത്തെ സംബന്ധിക്കുന്ന നവധാരണകളും ഇടകലരുന്നുണ്ട്. പ്രണയത്തെ സ്ത്രീയുടെ പക്ഷത്തുനിന്ന് വൈകാരികമായി പുനര്‍ നിര്‍മ്മിക്കാനുള്ള ശ്രമമാണ് ഈ സമാഹാ രത്തിലെ കവിതകളെ വ്യത്യസ്തമാക്കുന്നത്. പ്രണയമണം, പ്രേമത്തിന്റെ നാനാര്‍ത്ഥം, സത്യപ്പുല്ല്, അകന്നകന്ന്, കടലിനെ പുണരുന്ന ആകാശം. പ്രണയസത്യവാങ്മൂലം തുടങ്ങിയ 37 കവിതകള്‍. ‘ഉടലുരുകുന്നതിന്റെ മണം’. റാഷിദ നസ്രിയ. ഡിസി ബുക്‌സ്. വില 142 രൂപ.