‘വീടെ’ന്ന കവിതയില്‍ തുടങ്ങി ‘ബ്രേക്ക് അപ്പി’ല്‍ അവസാനിക്കുന്ന ഒരു ശീതക്കാറ്റ് ഈ സമാഹാരത്തെ ഒന്നാകെ പുതഞ്ഞുപിടിച്ചിരിക്കുന്നു. അനേകം കിളിവാതിലുകളുള്ള മലയടിവാരത്തെ ഒരു കുഞ്ഞുവീടായി മാറുന്നു ‘ഉച്ചാന്തലമേലേ പുലര്‍കാലേ’. പഴക്കമേറിയ ലോകത്തെ കാണുന്ന ഒരു ‘മില്ലെനിയം ബോണ്‍’ കുട്ടിയുടെ കാഴ്ചയിലാണ് സുബിന്‍ അമ്പിത്തറയിലിന്റെ ഏതെണ്ടെല്ലാ കവിതകളും. ക്യാമറ എവിടെ വെക്കണം എന്ന് ശങ്കയില്ലാത്ത ഒരു ‘ഡയരക്ടര്‍ ബ്രില്യന്‍സ് ‘ കൂടിയാണത്. അവതാരിക: പി. രാമന്‍. പഠനം: സുധീഷ് കോട്ടേമ്പ്രം, വീട്, ഉറക്കം, അപ്പന്‍, വെള്ളം കോരുന്നപെണ്‍കുട്ടി, ചില്ലകളില്‍ ഓര്‍മ്മ വീശുന്ന നേരം, വല്യപ്പനും റേഡിയോയും, തലയ്ക്കുതാഴെ ശൂന്യാകാശം തുടങ്ങിയ 37 കവിതകള്‍. ‘ഉച്ചാന്തല മേലേ പുലര്‍കാലേ’. സുബിന്‍ അമ്പിത്തറയില്‍. ഡിസി ബുക്‌സ്. വില 133 രൂപ.