ട്രെയിനിൽ യാത്രക്കാരോട് അപമാര്യാദയായി പെരുമാറിയ രണ്ട് യുവാക്കൾ അറസ്റ്റിലായി. ആലപ്പുഴ എക്സ്പ്രസ് തിരുപ്പൂർ സ്റ്റേഷനിൽ എത്തിയപ്പോൾ, യാത്രക്കാരുടെ പരാതിയിൽ റെയിൽവേ പൊലീസ് രണ്ട് യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ മദ്യ ലഹരിയിലായിരുന്ന യുവാക്കളുടെ
സംഘത്തിൽ ആറ് പേരുണ്ടെന്നായിരുന്നു യാത്രക്കാരുടെ പരാതി. പരാതിക്കാരനായ മണികണ്ഠൻ കുടുംബത്തോടൊപ്പം ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യവെ യുവാക്കൾ ഇവർക്ക് നേരെ അസഭ്യ വർഷം നടത്തുകയും ആക്രമിക്കുകയും ചെയ്തു. യുവാക്കളെ അറസ്റ്റ് ചെയ്ത റെയിൽവെ പൊലീസ് അസഭ്യം പറഞ്ഞതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.