ഹോളിവുഡ് ‘ട്വന്റി ട്വന്റി’ എക്‌സ്‌പെന്‍ഡബിള്‍സ് നാലാം ഭാഗം ട്രെയിലര്‍ എത്തി. സ്‌കോട്ട് വോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സില്‍വെസ്റ്റര്‍ സ്റ്റാലന്‍, ജേസണ്‍ സ്റ്റാഥം, ഡോള്‍ഫ് ലന്‍ഡ്‌ഗ്രൈന്‍, റാന്‍ഡി കോച്ചര്‍ എന്നിവര്‍ മുന്‍ഭാഗങ്ങളിലേതുപോലെ അതേ കഥാപാത്രങ്ങവായി എത്തുന്നു. ഇന്തൊനേഷ്യന്‍ താരം ഇകോ ഉവൈസ്, ടോണി ജാ, ഫിഫ്റ്റി സെന്റ്, മെഗാന്‍ ഫോക്‌സ്, ആന്‍ഡി ഗാര്‍ഷ്യ എന്നിവരാണ് ഈ ഭാഗത്തിലെ പുതിയ താരങ്ങള്‍. റഷ്യയും അമേരിക്കയും തമ്മിലുള്ള ആണവായുധ ഇടപാടും അതിലെ നിഗൂഢതകളുമാണ് ഈ സിനിമയുടെ പ്രമേയം. ചിത്രം സെപ്റ്റംബര്‍ 22ന് റിലീസ് ചെയ്യും.