തെലങ്കാനയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഉയർത്തിയ ഓപ്പറേഷൻ കമലം ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളിയും ബിജെപിയും. ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കട്ടെ എന്ന് തുഷാർ വെള്ളാപ്പള്ളി . താൻ ടി ആർ എസ് എം. എൽ എ മാർ ആരേയും ബന്ധപ്പെട്ടിട്ടില്ല. ബിജെപിയും കെ.സി. ആറിന്റെ ആരോപണം തള്ളി. വീഡിയോകൾ കൃത്രിമമായി സൃഷ്ടിച്ചത് എന്ന് ബിജെപിയും തിരിച്ചടിച്ചു…ടി ‘ ആർ പുറത്തുവിട്ട വീഡിയോയിൽ ഏജന്റുമാരായി അഭിനയിക്കുന്നവരാണ്. അതേസമയം ടി ആർ എസ് ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി പറഞ്ഞു. വീഡിയോ തെലങ്കാനെ ഹൈക്കോടതിയിൽ ഹാജരാക്കിയെന്നും ടി ആർ എസ് പറഞ്ഞു.