പുറത്താക്കിയതിലൂടെ തന്‍റെ നാവടക്കാനാവില്ലെന്നും നരേന്ദ്രമോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും മഹുവമൊയ്ത്ര. ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്നും, പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്നും മഹുവ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ വിനോദ് സോണ്‍കറാണ് റിപ്പോര്‍ട്ട് സഭയില്‍വച്ചത്. അതോടൊപ്പം പാർലമെന്റ് അംഗത്തിന് ചേരാത്ത നടപടിയാണ് മഹുവയുടേതെന്ന് പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ച് പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.