തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെന്റിൽ നിന്ന് നീക്കണമെന്ന് എത്തിക്സ് കമ്മറ്റി ശുപാർശ ചെയ്തിരുന്നു. റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കൽ. അതോടൊപ്പം തെളിവില്ലാതെയാണ് തനിക്കെതിരെ നടപടിയെന്നും പോരാട്ടം തുടരുമെന്നും മഹുവ അറിയിച്ചു.
മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി
