വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയില്‍ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കന്‍ പ്രണയ പര്‍വ്വം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയത്തിനും ഹാസ്യത്തിനുമൊപ്പം മനോഹരമായ ദൃശ്യാവിഷ്‌കാരവും ഹൃദയസ്പര്‍ശിയായ സംഗീതവും ട്രെയിലറിന്റെ ഹൈലൈറ്റുകളാണ്. എ – വണ്‍ സിനി ഫുഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം എ – വണ്‍ സിനിമാസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സൂരജ് സണ്‍, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണന്‍ മാഷ്, കുമാര്‍ സുനില്‍, ശിവജി ഗുരുവായൂര്‍, രാജേഷ് പറവൂര്‍, ജെന്‍സണ്‍ ആലപ്പാട്ട്, കാര്‍ത്തിക് ശങ്കര്‍, ശ്രീകാന്ത് വെട്ടിയാര്‍, അഞ്ജന പ്രകാശ്, ഡയാന ഹമീദ്, ദേവിക ഗോപാല്‍ നായര്‍ ,അനുപമ വി .പി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം പ്രമോദ് കെ പിള്ളയും എഡിറ്റിംഗ് താഹിര്‍ ഹംസയും നിര്‍വഹിക്കുന്നു.