തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന് പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് ‘റാണി’. ഭാവന, ഹണി റോസ്, ഇന്ദ്രന്‍സ്, ഉര്‍വശി, ഗുരു സോമസുന്ദരം, അനുമോള്‍, നിയതി,അശ്വിന് ഗോപിനാഥ് എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്ദേഗജനകമായ കഥ പറയുന്നു. സൂപ്പര്‍താരം മോഹന്‍ലാല്‍ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് റാണിയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്തു . ഈ മാസം 21 ന് ‘ റാണി ‘ തീയേറ്ററുകളില്‍ എത്തും. മണിയന് പിള്ള രാജു, കൃഷ്ണന് ബാലകൃഷ്ണന്, അബി സാബു, ആമി പ്രഭാകരന് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. മാജിക്ക് ടൈല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്, വിനോദ് മേനോന്, ജിമ്മി ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.