പ്രസാദ് വാളാച്ചേരി സംവിധാനം ചെയ്ത ‘ഒരു കഥ ഒരു നല്ല കഥ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍, പോസ്റ്റര്‍ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും നടന്നു. ബ്രൈറ്റ് ഫിലിംസിന്റെ ബാനറില്‍ ബ്രൈറ്റ് തോംസണ്‍ തിരക്കഥ രചിച്ച് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ഷീല, അംബിക, ശങ്കര്‍, കോട്ടയം രമേഷ്, ഇടവേള ബാബു, മനു വര്‍മ്മ, ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, റിയാസ് നര്‍മ്മകല, കെ കെ സുധാകരന്‍, നന്ദകിഷോര്‍, നിഷ സാരംഗ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ ഹൃദ്യമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തില്‍. ഗാനങ്ങള്‍ ബ്രൈറ്റ് തോംസണ്‍, സംഗീതം പ്രണവം മധു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂര്‍ ജോസ്.