രാഹുൽ മാങ്കൂട്ടത്തിൽ ധാർമികത ഉയർത്തിപ്പിടിച്ച് എംഎൽഎ സ്ഥാനം കൂടി രാജി വയ്ക്കണമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. രാഹുൽ മൂല്യങ്ങളിൽ നിന്നും പിന്നോട്ട് പോയി എന്നും ഇപ്പോഴും ജനങ്ങളോട് അടക്കം ധിക്കാര മനോഭാവമാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം തെറ്റുകാരെ ആരെയും ന്യായീകരിച്ചിട്ടില്ലെന്നായിരുന്നു ഇടത് നേതാക്കൾക്ക് എതിരായ പീഡന കേസ് സംബന്ധിച്ച ചോദ്യങ്ങളോടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം. ഒരാളുടെ തെറ്റ് മറ്റൊരാളുടെ തെറ്റുകൊണ്ട് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.