ടൊയോട്ട എസ്‌യുവി ഹൈറൈഡറുടെ സിഎന്‍ജി പതിപ്പ് വിപണിയില്‍. രണ്ടു മോഡലുകളില്‍ മാത്രം ലഭിക്കുന്ന വാഹനത്തിന്റെ എസ് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില 13.23 ലക്ഷം രൂപയും ജി പതിപ്പിന് 15.29 ലക്ഷം രൂപയുമാണ് വില. ഹൈറൈഡറുടെ പെട്രോള്‍ പതിപ്പിനെക്കാള്‍ ഏകദേശം 95000 രൂപ അധികം നല്‍കണം സിഎന്‍ജി പതിപ്പിന്. മാരുതിയുടെ എര്‍ട്ടിഗ, എക്‌സ്എല്‍6 എന്നീ മോഡലുകളിലെ 1.5 ലീറ്റര്‍ കെ15സി 4 സിലിന്‍ഡര്‍ എന്‍ജിനാണ് ഹൈറൈഡറിലും. 88 എച്ച്പി കരുത്തും 121.5 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. ഒരു കിലോഗ്രാം സിഎന്‍ജിയില്‍ 26.6 കിലോമീറ്റര്‍ വാഹനം സഞ്ചിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പൂര്‍ണമായി എല്‍ഇഡി ക്രമീകരിച്ച ഹെഡ്ലാംപ്, 17 ഇഞ്ച് അലോയ് വീലുകള്‍, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, കൂടുതല്‍ സുരക്ഷയ്ക്കായി കര്‍ട്ടന്‍ എയര്‍ബാഗ് തുടങ്ങി അത്യാധുനിക സന്നാഹങ്ങള്‍ എല്ലാം ചേര്‍ന്ന പാക്കേജാണ് അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ സിഎന്‍ജി.