ടൊയോട്ട ഇന്നോവയുടെ പുതിയ വകഭേദം ഹൈക്രോസിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 18.30 ലക്ഷം രൂപയിലാണ്. പെട്രോള്‍ മോഡലിന്റെ ജി 7 സീറ്ററിന് 18.30 ലക്ഷം രൂപയും ജി 8 സീറ്ററിന് 18.35 ലക്ഷം രൂപയുമാണ് വില. ജിഎക്‌സ് 7 സീറ്റിന് 19.15 ലക്ഷം രൂപയും ജിഎക്‌സ് 8 സീറ്റിന് 19.20 ലക്ഷം രൂപയുമാണ് വില. ഇന്ധനക്ഷമത കൂടിയ പെട്രോള്‍ ഹൈബ്രിഡ് മോഡലിന്റെ വില ആരംഭിക്കുന്നത് 24.01 ലക്ഷം രൂപയിലാണ്. വിഎക്‌സ് 7 സീറ്റിന് 24.01 ലക്ഷം രൂപയും വിഎക്‌സ് 8 സീറ്റിന് 24.06 ലക്ഷം രൂപയും ഇസഡ്എക്‌സിന് 28.33 ലക്ഷം രൂപയും ഇസഡ്എക്‌സ് ഓപ്ഷനലിന് 28.97 ലക്ഷം രൂപയുമാണ് വില. ഹൈക്രോസിന്റെ വില പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ മികച്ച ബുക്കിങ്ങാണ് ലഭിച്ചത്. ഹൈബ്രിഡ് എന്‍ജിന്‍, മോണോകോക്ക് ബോഡി, പനോരമിക് സണ്‍റൂഫ് തുടങ്ങി പുതിയ ഫീച്ചറുകളുമായിട്ടാണ് ഇന്നോവ ഹൈക്രോസ് എത്തുന്നത്.