ടൊയോട്ട ഇന്നോവ ഹൈക്രോസ് സ്ഥിരമായി പ്രതിമാസ വില്‍പ്പന 8,000 യൂണിറ്റുകള്‍ കൈവരിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ടൊയോട്ട മോഡലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ശക്തമായ ഹൈബ്രിഡ് കാറുമായി ഇത് മാറി. ഇപ്പോഴിതാ കമ്പനി വാഹനത്തിന്റെ വില കൂട്ടിയിരിക്കുന്നു. തുടക്കത്തില്‍ 18.30 ലക്ഷം മുതല്‍ 28.97 ലക്ഷം രൂപ വരെ വിലയുണ്ടായിരുന്ന ഈ എംപിവിക്ക് അടുത്തിടെ 27,000 രൂപ വരെ ആദ്യ വില വര്‍ദ്ധന ലഭിച്ചു. തല്‍ഫലമായി, ഇന്നോവ ഹൈക്രോസിന്റെ നിലവിലെ വില 18.82 ലക്ഷം മുതല്‍ 30.26 ലക്ഷം രൂപ വരെയാണ്. ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ , ഫോര്‍ച്യൂണര്‍ എസ്യുവികള്‍ക്കും ഗണ്യമായ വില വര്‍ധനയുണ്ടായി. ഹൈറൈഡറിന്റെ പെട്രോള്‍ വേരിയന്റുകള്‍ ഇപ്പോള്‍ 10.86 ലക്ഷം മുതല്‍ 17.34 ലക്ഷം രൂപ വരെ വില പരിധിയില്‍ ലഭ്യമാണ്, അതേസമയം ശക്തമായ ഹൈബ്രിഡ് പതിപ്പിന് 16.46 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വില. ഹൈറൈഡര്‍ എസ്, ജി സിഎന്‍ജി വേരിയന്റുകള്‍ക്ക് യഥാക്രമം 13.56 ലക്ഷം രൂപയും 15.44 ലക്ഷം രൂപയുമാണ് വില. ടൊയോട്ട ഫോര്‍ച്യൂണര്‍ പെട്രോള്‍ വേരിയന്റുകളുടെ വില 32.99 ലക്ഷം രൂപയും 34.58 ലക്ഷം രൂപയുമാണ്. എസ്യുവിയുടെ ഡീസല്‍ വേരിയന്റുകള്‍ 35.49 ലക്ഷം മുതല്‍ 50.74 ലക്ഷം രൂപ വരെ വില പരിധിയില്‍ വാങ്ങാം. ടൊയോട്ട ഗ്ലാന്‍സ ഹാച്ച്ബാക്കിന്റെ വില ഇപ്പോള്‍ 6.81 ലക്ഷം രൂപയില്‍ തുടങ്ങി 9.63 ലക്ഷം രൂപ വരെ ഉയരുന്നു.