കോഴിക്കോട് കക്കയത്ത് വിനോദസഞ്ചാരത്തിനെത്തിയ എറണാകുളം ഇടപ്പള്ളി സ്വദേശികളായ അമ്മയ്ക്കും മകൾക്കും നേരെ ഇന്നലെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ കക്കയത്തെ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. കക്കയത്തെ ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയത്. കാട്ടുപോത്തിനെ തുരത്താൻ വനംവകുപ്പിന്റെ പ്രത്യേക സംഘം ഇന്ന് സ്ഥലത്തെത്തും. കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ ഇടപ്പള്ളി സ്വദേശി നീതു ഏലിയാസും നാലുവയസുകാരി മകളും അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.