ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ടോര്‍ക്ക് മോട്ടോര്‍സിന്റെ ഏറ്റവും ഡിമാന്‍ഡുള്ള മോഡലായ ടോര്‍ക്ക് ക്രാറ്റോസ് ആര്‍ കൂടുതല്‍ ഫീച്ചറുകളുമായെത്തുന്നു. വളരെ കുറച്ച് ഫീച്ചറുകളുമായി വരുന്ന ഈ ഇ-ബൈക്ക് ടോര്‍ക്ക് ക്രാറ്റോസ് ആറിന്റെ പുത്തന്‍ ബേസ് വേരിയന്റാണ്. പുതിയ അര്‍ബന്‍ ട്രിം ആണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 1.67 ലക്ഷം രൂപയാണ് ടോര്‍ക്ക് ക്രാറ്റോസ് ആറിന്റെ പുതിയ അര്‍ബന്‍ ട്രിമ്മിന്റെ എക്‌സ്‌ഷോറൂം വില. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയും 100 കിലോമീറ്ററിലധികം റേഞ്ചും വാഗ്ദാനം ചെയ്യുന്ന ‘സിറ്റി’ റൈഡ് മോഡ് മാത്രമായിരിക്കും ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ ഉണ്ടാവുക. എന്നാല്‍ സ്റ്റൈലിംഗ്, മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. സ്ട്രീക്കി റെഡ്, ഓഷ്യാനിക് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ടോര്‍ക്ക് ക്രാറ്റോസ് ആര്‍ അര്‍ബന്‍ ട്രിം ലഭ്യമാകും. 999 രൂപയ്ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് ബൈക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാം.